
കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മൻസൂർ വധക്കേസ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘം അന്വേഷിക്കും. സ്പർജൻകുമാർ ഐ.പി.എസിനായിരിക്കും അന്വേഷണ ചുമതല. അന്വേഷണ സംഘത്തിനെതിരെ വ്യാപക വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഇസ്മയിലിന്‍റെ നേതൃത്വത്തിലായിരുന്നു മൻസൂർ വധക്കേസ് അന്വേഷിച്ചുവന്നത്. ഇസ്മയിൽ സി.പി.ഐ.എമ്മിന്‍റെ അടുത്ത ആളാണെന്നും അന്വേഷണം അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി പോലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി.
