ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കിടിലൻ ലുക്കില്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച്‌ മഞ്ജു വാര്യര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കിടിലൻ ലുക്കില്‍ വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച്‌ മഞ്ജു വാര്യര്‍

ഇപ്പോൾ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാകുന്നത് മഞ്ജു വാര്യരുടെ ഇന്‍സ്റ്റഗ്രാം ചിത്രമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു തന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരു കൈകളും നീട്ടിയാണ് ആരാധകര്‍ ലേഡി സൂപ്പര്‍ സ്റ്റാറിന്‍റെ ചിത്രം സ്വീകരിച്ചിരിക്കുന്നത്. നടിയുടെ പുത്തന്‍ മേക്കോവര്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബ്ലാക്ക് ടോപ്പും ഡെനിം ജാക്കറ്റുമണിഞ്ഞാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ബാങ്‌സ് സ്റ്റൈലിലാണ് ഹെയര്‍ സ്റ്റൈല്‍.

”നിങ്ങളെ സന്തോഷിപ്പിച്ച ഒന്നിനോടും ഒരിക്കലും ഖേദിക്കരുത്” എന്ന് കുറിച്ച്‌ കൊണ്ടാണ് മഞ്ജു ചിത്ര പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ ചതുർമുഖം എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ മഞ്ജുവിന്‍റെ ചിത്രങ്ങൾ വൈറലായിരുന്നു. വെള്ളനിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടുമായിരുന്നു മഞ്ജുവിന്‍റെ വേഷം. അന്നും ബാങ്‌സ് സ്റ്റൈലിലായിരുന്നു ഹെയര്‍ സ്റ്റൈല്‍.

മലയാളത്തില്‍ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ജാക്ക് ആന്റ് ജില്‍, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെള്ളരിക്കാപ്പട്ടണം തുടങ്ങിയ സിനിമകളാണ് മഞ്ജുവിന്‍റെതായി പുറത്തിറങ്ങാനൊരുങ്ങുന്നത്.

https://www.instagram.com/p/CSTMD_LJcCy/?utm_source=ig_embed&ig_rid=2153d934-3da3-4d6d-bb2e-6dfb1a0490ce
0Shares