മാണി സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് 3 സീറ്റ് ആവശ്യപ്പെടും

  • Post category:news
  • Reading time:1 min read
You are currently viewing മാണി സി. കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനോട് 3 സീറ്റ് ആവശ്യപ്പെടും

എന്‍.സി.പി വിട്ട മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി കാപ്പൻ തന്നെയാണ് പാർട്ടിയുടെ പ്രസിഡൻറ്. ഘടക കക്ഷിയാക്കാൻ യു.ഡി.എഫിനോട് ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ ഉൾപ്പെടെ 3 സീറ്റ് ചോദിക്കാനാണ് തീരുമാനം. ബാബു കാർത്തികേയനാണ് പാർട്ടിയുടെ വർക്കിങ് പ്രസിഡൻറ്. വൈസ് പ്രസിഡന്റുമാർ – സുൽഫിക്കർ മയൂരി, പി.ഗോപിനാഥ്. ട്രഷറർ – സിബി തോമസ്. പാർട്ടിയുടെ രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കും.

0Shares