മംഗളൂരു ഫാസിൽ കൊലക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, നിരോധനാജ്ഞ പ്രഖ്യാപിച്ചു സുള്ള്യ കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നും അന്വേഷണം

You are currently viewing മംഗളൂരു ഫാസിൽ കൊലക്കേസ്; പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്, നിരോധനാജ്ഞ പ്രഖ്യാപിച്ചു സുള്ള്യ കൊലപാതകത്തിൽ ബന്ധമുണ്ടോ എന്നും അന്വേഷണം

മംഗളൂരു: മംഗളൂരുവിനടുത്ത് യുവാവിവനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലിനെ വ്യാഴാഴ്‌ച രാത്രിയാണ് കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തിയത്. യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സുള്ള്യ താലൂക്കിലെ ബെല്ലാരെയിൽ കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ പ്രവീൺ നെട്ടാരുവിൻ്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും വ്യാഴാഴ്‌ച വൈകിട്ട് ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് കൊലപാതകം നടന്നത് മുതൽ പോലീസിനെ കർശനമാക്കിയിരിക്കുകയാണ്.

മൃതദേഹം വെള്ളിയാഴ്‌ച എ.ജെ ആശുപത്രിയിൽ നിന്ന് സൂറത്ത്കല്ലിലെ മംഗലപ്പേട്ട മുഹിയുദ്ദീൻ ജുമാ മസ്‌ജിദിലേക്ക് കൊണ്ടുപോയപ്പോൾ നിരവധി ആളുകൾ തടിച്ചുകൂടി. മംഗളൂരു സിറ്റി പോലീസ് മസ്‌ജിദിനും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കാൻ അധിക സേനയെ വിന്യസിച്ചിരുന്നു.

അതേസമയം മംഗളൂരിവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂരത്ത്ക്കൽ, മുല്‍ക്കി, ബജ്പെ, പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സുള്ള്യ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷൺ പറഞ്ഞു. യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം നടന്നത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടി കൊലപ്പെടുത്തിയത്.

അതേസമയം യുവമോർച്ച പ്രവർത്തകൻ പ്രവീണിൻ്റെ കൊലപ്പെടുത്താനായി പ്രതികൾ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ഉള്ള ബൈക്ക്. വ്യാജ കേരള രജിസ്ട്രേഷനുള്ള ബൈക്കിൽ എത്തിയാണ് കൊലപാതകം നടത്തിയത്. കേസിൽ മുഖ്യപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കാസർകോട് സ്വദേശികൾ ഉൾപ്പെടെ കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുന്നു. രണ്ട് സംഭവങ്ങളിലും പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

ക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണംകണ്ടെത്താൻ കൃത്യമായ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ.ശശി കുമാർ പറഞ്ഞു. സി.ആർ.പി.സി സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ ലംഘിച്ച് അനാവശ്യമായി കറങ്ങിനടക്കുന്നതായി കണ്ടെത്തിയ 12 പേരെ ഇന്നലെ രാത്രി മുതൽ സൂറത്ത്കലിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. സൂറത്ത്കൽ, പനമ്പൂർ, മുൽക്കി, ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ. എല്ലാ മദ്യശാലകളും മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവീണിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ, മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഇവരെല്ലാം എസ്.ഡി.പി.ഐ -പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്നാണ് പൊലീസ് നൽകുന്ന സൂചന.

കേരള -കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ ചൊവ്വാഴ്‌ച രാത്രിയാണ് പ്രവീണ്‍ കൊല്ലപ്പെട്ടത്. ബെള്ളാരെയില്‍ കോഴിക്കട നടത്തുകയായിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഇറങ്ങിയപ്പോള്‍ ബൈക്കില്‍ എത്തിയ അക്രമികളാണ് വെട്ടി കൊലപ്പെടുത്തിയത്.

0Shares