മാരക മയക്കുമരുന്ന് എം.ഡി.എം.എ വില്‍പ്പന; മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു

You are currently viewing മാരക മയക്കുമരുന്ന് എം.ഡി.എം.എ വില്‍പ്പന; മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്‌തു

മംഗളൂരു: എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പനയിൽ ഏര്‍പ്പെടുന്നതിനിടെ മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ മജലഗുഡ്ഡു സ്വദേശി ഷംസുദ്ദീന്‍ (38), മഞ്ചേശ്വരം ഹൊസബെട്ടു ഗൂഡേകരി സ്വദേശി മുസ്‌തഫ (37) എന്നിവരെയാണ് മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വ്യാഴാഴ്‌ച വൈകിട്ട് തലപ്പാടി കെ.സി റോഡില്‍ ദേശീയപാതക്ക് അടുത്ത് എം.ഡി.എം.എ വില്‍പ്പന നടത്തുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ എ.സി.പി പി.എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി.

മയക്കുമരുന്നുമായി ഷംസുദ്ദീനെയും മുസ്‌തഫയെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്ന് 15 ഗ്രാം എം.ഡി.എം.എയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.

0Shares