
കാസര്‍കോട്: കാസര്‍കോട് ജില്ലയിൽ കുഴൽപ്പണം കടത്തൽ വ്യാപകമായി. സംഭവത്തെ തുടർന്ന് പോലീസ് പരിശോധനകളും നടപടികളും കർശനമാക്കി. നഗരത്തില്‍ കാറില്‍ കടത്തിയ 19 ലക്ഷത്തിലേറെ രൂപയുടെ കുഴല്‍പ്പണവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മഞ്ചേശ്വരം ഉളുവാറിലെ സിദ്ധിഖിനെ(30)യാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്‌തത്.

വ്യാഴാഴ്‌ച രാവിലെ 11 മണിയോടെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് സിദ്ധിഖ് ഓടിച്ചു വരികയായിരുന്ന കാറില്‍ നിന്ന് 19,60,500 രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
ഓണത്തോട് അനുബന്ധിച്ച് കാസര്‍കോട് ജില്ലയിലേക്ക് വന്‍തോതില്‍ കുഴല്‍പ്പണം കടത്തുന്നതായുള്ള വിവരം പൊലീസിന് നേരത്തെ ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് പരിശോധന കര്‍ശനമാക്കിയിരുന്നു. കാസര്‍കോട് ഭാഗത്തുനിന്ന് രണ്ടുമാസത്തിനിടെ രണ്ടുകോടി രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടികൂടിയത്.
