
കസബ / കൊച്ചി: പൊലീസ് പരിശോധനയ്ക്കിടെ കനാലിലേക്ക് വലിച്ചെറിഞ്ഞ എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍. 62 ഗ്രാം എം.ഡി.എംഎയാണ് പൊലീസ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരെയാണ് പിടികൂടിയത്. കസബ പൊലീസും ലഹരിവിരുദ്ധ സ്ക്വാഡുമാണ് വാഹനം പിന്തുടര്‍ന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇരുവരും സഞ്ചരിച്ച വാഹനത്തിന് നേരെ പൊലീസ് കൈകാണിച്ചത്. തുടര്‍ന്ന് വാഹനം നിര്‍ത്തിയ ഇവര്‍ തങ്ങളുടെ പക്കല്‍ ഒന്നുമില്ലെന്ന് ആവര്‍ത്തിച്ചു.

ഇതിനിടെയാണ് പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ഇവര്‍ എം.ഡി.എം.എ കനാലിലേക്ക് എറിഞ്ഞത്. സംശയം തോന്നിയ പൊലീസും സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പിന്നീട് ഈ എം.ഡി.എം.എ കണ്ടെത്തിയത്.
വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടിലെ മുഖ്യ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. വിനോദസഞ്ചാരികള്‍ എന്ന രൂപേണയായിരുന്നു ഇവരുടെ യാത്ര. ഇവരുടെ പക്കല്‍ നിന്ന് ലഭിച്ച ലഹരിയുടെ ഉറവിടത്തെ കുറിച്ചും ഇവരുള്‍പ്പെട്ട വിതരണ ശൃംഖലയെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി പോലീസ് പറയുന്നു.
