ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

  • Post category:entertainment
  • Reading time:1 min read
You are currently viewing ഡബ്ല്യുസിസിക്കെതിരെ വിമർശനവുമായി മംമ്ത മോഹൻദാസ്

കൊച്ചി : ഡബ്ല്യൂസിസിക്കെതിരെ രൂക്ഷവിമർശനവുമായി നടി മംമ്ത മോഹൻദാസ്. സംഘടനയിലെ അംഗങ്ങൾ ഇരയ്ക്കൊപ്പം നിൽക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ ഇരയുടെ പേരിൽ സ്വന്തം താൽപ്പര്യത്തിനായി പ്രവർത്തിക്കുന്നത് നല്ല കാര്യമല്ലെന്നും മംമ്ത പറഞ്ഞു. ശരിയായ മാറ്റം നടപ്പാക്കാൻ ഡബ്ല്യുസിസിക്ക് കഴിഞ്ഞാൽ അത് നല്ല കാര്യമാണെന്നും നടി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും മംമ്ത പ്രതികരിച്ചു. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ ഇരുപാർട്ടികളും ഒരുപോലെ ഇടപെടുമെന്ന് വിശ്വസിക്കുന്നു എന്നായിരുന്നു മംമ്തയുടെ വാക്കുകൾ.

0Shares