‘ലോകമേ’ എത്തി; മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ റിലീസ് ചെയ്തത് മമ്മൂട്ടി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ‘ലോകമേ’ എത്തി; മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ റിലീസ് ചെയ്തത് മമ്മൂട്ടി

വളരെ നാളുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിള്‍ ‘ലോകമേ’ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ ഫേസ് ബുക്ക് പേജില്‍ റിലീസ് ചെയ്തു. ഈ ഗാനത്തിലൂടെ മലയാളത്തിന് വാഗ്ദാനമായി ഏകലവ്യന്‍ എന്ന പുതിയ ഒരു റാപ്പര്‍ കൂടി ലഭിക്കുകയാണ്.

സമകാലിക വിഷയങ്ങളില്‍ ഇടപെടാനും പ്രതികരിക്കാനും അതിനെ ചര്‍ച്ച ചെയ്യാനും ആഗ്രഹിക്കുന്നവരാണ് മലയാളികള്‍. അവരോട് സംവദിക്കുകയാണ് ഏകലവ്യന്‍ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാന്‍വാസില്‍ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ച് ഒരു കോമര്‍ഷ്യല്‍ പാക്കേജ് ആണ് സംവിധായകന്‍ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്.

വൈറല്‍ ആയ ഏകലവ്യന്‍റെ റാപ്പ് ഗാനം അതിന്‍റെ ആശയം ചോര്‍ന്നു പോകാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബാനി ചന്ദ്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയില്‍. മംമ്ത മോഹന്‍ദാസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിള്‍. ഒരു സിനിമ നിര്‍മ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

0Shares