നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി

  • Post category:entertainment
  • Reading time:1 min read
You are currently viewing നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി

സംസ്ഥാനത്തെ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ എത്തിക്കാന്‍ നൂതന പദ്ധതിയുമായി നടന്‍ മമ്മൂട്ടി. വീടുകളില്‍ വെറുതെയിരിക്കുന്ന ഉപയോഗ യോഗ്യമായ മൊബൈലുകള്‍ ഇത്തരം കുട്ടികള്‍ക്ക് കൈമാറണമെന്ന അഭ്യര്‍ത്ഥനയുമായാണ് ‘വിദ്യാമൃതം’ എന്ന പേരിലുള്ള പദ്ധതി മമ്മൂട്ടി പ്രഖ്യാപിച്ചത്.

തന്‍റെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ വഴിയുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ ഫെയ്സ്ബുക്കിലൂടെ യാണ് അദ്ദേഹം അറിയിച്ചത്. സ്മാര്‍ട്ട് ഫോണ്‍ ഇല്ല എന്ന ഒറ്റക്കാരണത്താല്‍ പഠിക്കാന്‍ പറ്റാത്ത എത്രയോ കുഞ്ഞുങ്ങള്‍ ഉണ്ടാവും. നിങ്ങളുടെ വീട്ടില്‍ ഉള്ള ഉപയോഗയുക്തവും എന്നാല്‍ ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ സ്മാര്‍ട്ട് ഫോണ്‍, ടാബ്ലറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്കൊരു ആശ്വാസം ആകും. ലോകത്ത് എവിടെനിന്നും അത് ഞങ്ങളെ ഏല്‍പ്പിക്കാം, അര്‍ഹതപ്പെട്ട കൈകളില്‍ അത് എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.’മമ്മൂട്ടി പറഞ്ഞു.

സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകരമായ ഉപകരണങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് കവറിലാക്കി തൊട്ടടുത്തുള്ള ‘സ്പീഡ് ആന്‍ഡ് സേഫ്’ കൊറിയര്‍ ഓഫീസില്‍ എത്തിച്ചാല്‍ മതി.കൊറിയര്‍ ഓഫീസില്‍ ഒരു ഡിക്ലറേഷന്‍ കൊടുത്താല്‍ ദാതാവിന് സൗജന്യമായി മൊബൈല്‍ കെയര്‍ ആന്‍ഡ് ഷെയര്‍ ഓഫീസിലേക്ക് അയക്കാവുന്നതാണ്. ലഭിക്കുന്ന മൊബൈലുകള്‍ മുന്‍ഗണനാക്രമത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു നല്‍കും. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നഷാണലിന്‍റെ പിന്തുണയോടെയാണ് പദ്ധതി.

0Shares