
ലൂസിഫര്‍ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടവില്ലനായി മാറിയ താരമാണ് ബോളിവുഡ് നടന്‍ വിവേക് ഒബ് റോയി.മികച്ച വില്ലനുള്ള അവാര്‍ഡും താരത്തിനേ തേടി എത്തി. ഇപ്പോഴിതാ തനിക്ക് മമ്മൂട്ടിയോടുള്ള ആരാധന കൂടി പങ്കുവെയ്ക്കുകയാണ് വിവേക്. വനിതാ ഫിലിം അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് താരം മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞത്.

താന്‍ ഹൈദരാബാദില്‍ വെച്ച് മമ്മൂട്ടിയെ കണ്ടിരുന്നു എന്നും, തങ്ങള്‍ രണ്ടു പേരും അവിടെ ഷൂട്ടിങ്ങിനു വന്നപ്പോള്‍ ജിമ്മില്‍ വെച്ചാണ് കണ്ടതെന്നും വിവേക് പറയുന്നു. തന്നെക്കാളും കൂടുതല്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചെറുപ്പക്കാരന്‍ ആരാണെന്നു നോക്കിയപ്പോഴാണ് മമ്മൂട്ടി നില്‍ക്കുന്നത്. ഈ പ്രായത്തിലും മമ്മുക്കക്ക് ഇത്ര കഠിനമായി വര്‍ക്ക് ഔട്ട് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു എന്നാണ് വിവേകിന്‍റെ ചോദ്യം.
