കാസർകോട് മല്ലം ശ്രീദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്‌ണു ഭട്ട് അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്ജലി

You are currently viewing കാസർകോട് മല്ലം ശ്രീദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്‌ണു ഭട്ട് അന്തരിച്ചു; നാടിൻ്റെ അന്ത്യാഞ്ജലി

ബോവിക്കാനം / കാസർകോട്: മല്ലം ശ്രീ ദുര്‍ഗാ പരമേശ്വരി ക്ഷേത്രം ട്രസ്റ്റി ആനമജല്‍ വിഷ്‌ണു ഭട്ട് (66) അന്തരിച്ചു. ചൊവാഴ്‌ച രാത്രി 10.30 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അന്തരിച്ച വിഷ്‌ണു ഭട്ടിന് നാടിൻ്റെ അന്ത്യാഞ്ജലി അർപ്പിച്ചു.

25 വര്‍ഷക്കാലമായി ക്ഷേത്ര ട്രസ്റ്റിയാണ്. പെര്‍ള നളന്ദ ആര്‍ട്‌സ് ആണ്ട് സയന്‍സ് കോളേജ് പ്രസിഡണ്ട്, മല്ലം ശ്രീ ദുര്‍ഗാപരമേശ്വരി എല്‍.പി സ്‌കൂള്‍ മാനേജര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

ആത്മീയ- സാമൂഹ്യ- സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു വിഷ്‌ണു ഭട്ട്. സന്ധ്യ ഭാര്യയാണ്. ഡോ. ദുര്‍ഗാ പ്രസാദ്, പ്രദീപ്, പ്രതിഭ മക്കളാണ്. ശ്രീലത മരുമകള്‍. സത്യനാരായണ ഭട്ട്, ശ്രീധര, രാധാകൃഷ്‌ണ, ശിവരാമ, മുരളീധര, ശശിധര, വിദ്യാധര, ലീല, സാവിത്രി, ലക്ഷ്‌മി ദേവി എന്നിവർ സഹോദരങ്ങളാണ്.

0Shares