ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി, മലയാളി സ്ത്രീ പിടിയില്‍

  • Post category:national / news
  • Reading time:1 min read
You are currently viewing ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി, മലയാളി സ്ത്രീ പിടിയില്‍

ബംഗലൂരു: വിമാനത്തില്‍ വ്യാജബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ പിടിയില്‍. കോഴിക്കോട് സ്വദേശിയായ മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. ബംഗലൂരു വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം.

കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ തടഞ്ഞു. അകത്തേക്ക് കയറ്റി വിട്ടില്ല.

ഇതേ തുടര്‍ന്ന് വിമാനത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ഇവര്‍ ബഹളം വെക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ കോളറിന് പിടിച്ച്‌ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

0Shares