മലബാര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാന മന്ദിരത്തിന് വീണ്ടും അംഗീകാരം; ഭൂമിയോടും ജീവജാലങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്ന നിര്‍മാണം

  • Post category:business / Kerala / news
  • Reading time:1 min read
You are currently viewing മലബാര്‍ ഗ്രൂപ്പിന്‍റെ ആസ്ഥാന മന്ദിരത്തിന് വീണ്ടും അംഗീകാരം; ഭൂമിയോടും ജീവജാലങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്ന നിര്‍മാണം

കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്‍റെ കോഴിക്കോട് കുറ്റിക്കാട്ടൂരിലുള്ള ആസ്ഥാന മന്ദിരത്തിന് ഇന്ത്യയിലെ മികച്ച നിര്‍മിതിക്കുള്ള അംഗീകാരം. ഇന്ത്യാ ടുഡെ ഗ്രൂപ്പാണ് പുതിയ സഹസ്രാബ്ദത്തിലെ ഇന്ത്യന്‍ വാസ്തുവിദ്യയുടെ മാതൃകയായി മലബാര്‍ ആസ്ഥാന മന്ദിരത്തെ തെരഞ്ഞെടുത്തിട്ടുള്ളത്.

‘ഇന്ത്യ ടുഡെ’യുടെ 47മത് വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പതിപ്പില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഭൂമിയോടും ജീവജാലങ്ങളോടും വളരെയധികം വിശ്വസ്തത പുലര്‍ത്തുന്ന രീതിയിലുള്ള നിര്‍മാണമാണ് നടത്തിയിട്ടുള്ളതെന്ന് ഇന്ത്യാ ടുഡെ വിലയിരുത്തുന്നു.

150 ഏക്കറിലധികം വരുന്ന മൊണ്ടാന എസ്റ്റേറ്റില്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി രാജ്യത്തെ ഏത് കോര്‍പറേറ്റ് ആസ്ഥാനങ്ങളോടും കിടപിടിക്കുന്ന രീതിയിലാണ് മലബാര്‍ ഗ്രൂപ്പ് ആസ്ഥാന മന്ദിരം പണി കഴിപ്പിച്ചിട്ടുള്ളത്.

പ്രമുഖ ആര്‍ക്കിടെക്റ്റ് ടോണി ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ സ്‌തപതിയാണ് മലബാര്‍ ഗ്രൂപ്പ് ആസ്ഥാന മന്ദിരത്തിന്‍റെയും മൊണ്ടാന എസ്റ്റേറ്റിന്‍റെയും ഡിസൈന്‍ നിര്‍വഹിച്ചത്.

ഫോബ്സ് ഇന്ത്യയുടെ 2019ലെ രാജ്യത്തെ ഏറ്റവും മികച്ച കമേഴ്സ്യല്‍ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലുള്ള അവാര്‍ഡ് ഉള്‍പ്പെടെ വിവിധ അംഗീകാരങ്ങള്‍ മലബാര്‍ ഗ്രൂപ്പിന്‍റെ ആഗോള ആസ്ഥാന മന്ദിരത്തെ തേടിയെത്തിയിട്ടുണ്ട്.

0Shares