തുടര്‍ച്ചയായി നാലാം തവണ; മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു; ചടങ്ങുകള്‍ നടന്നത് ബുദ്ധക്ഷേത്രത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing തുടര്‍ച്ചയായി നാലാം തവണ; മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു; ചടങ്ങുകള്‍ നടന്നത് ബുദ്ധക്ഷേത്രത്തില്‍

തുടര്‍ച്ചയായി നാലാം തവണയും മഹിന്ദ രാജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വടക്കന്‍ കൊളംബോയിലെ പ്രമുഖ ബുദ്ധക്ഷേത്രത്തിലാണ് മഹിന്ദയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അതേസമയം, 225-ല്‍ 145 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എസ്.എല്‍.പി.പി. അധികാരത്തിലേറുന്നത്.

ഇവരുടെ സഖ്യകക്ഷികള്‍ക്കും അഞ്ചു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 2005 മുതല്‍ 2015 വരെ മഹീന്ദ രാജപക്‌സെ ആയിരുന്നു പ്രസിഡന്റ്. പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ലക്ഷ്യമിട്ടത് പോലെ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്‍റെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നു. അത്രയും ഭൂരിപക്ഷമുണ്ടെങ്കിലേ 2015-ല്‍ ഭരണഘടനാഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്‍റെ അധികാരങ്ങള്‍ അദ്ദേഹത്തിന് പുനഃസ്ഥാപിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.

0Shares