
മംഗളുരു: മടിക്കേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഉള്ളാളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് വിവരം. കൊടക് ജില്ലയിലെ ഗോണിക്കോപ്പൽ സ്വദേശികളായ നിഹാദ്, റിഷാൻ, റാഷിബ് എന്നിവരും ഇവരുടെ സുഹൃത്തുമാണ് മരിച്ചത്. കാർ പൂർണ്ണമായും തകർന്ന നിലയിലാണ്. മണി–മൈസൂരു ദേശീയപാതയിൽ മടിക്കേരി താലൂക്കിലെ കൊയ്യനാടി എന്ന സ്ഥലത്താണ് അപകടം നടന്നത്. അപകടവിവരം നാടിനെ ഒന്നടങ്കം കണ്ണീരിലാക്കിയിട്ടുണ്ട്.



