മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക; അഴിമതി ഭരണം അവസാനിപ്പിക്കുക; യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

  • Post category:local news
  • Reading time:1 min read
You are currently viewing മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കുക; അഴിമതി ഭരണം അവസാനിപ്പിക്കുക; യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി

കാസർകോട്: മധൂർ ഗ്രാമപഞ്ചായത്തിലെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പദ്ധതികൾ എല്ലാം അഴിമതി കൊണ്ട് മുങ്ങികുളിക്കുകയാണെന്നും ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് മധൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. നിരവധി പരാതികൾ വിജിലൻസിന് യു.ഡി.എഫ് നേതൃത്വം നൽകിയിട്ടും അന്വേഷണം നടത്തി നടപടി സ്വീകരിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധമുയർന്നു.

ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയർമാൻ ഹാരിസ് ചൂരി അധ്യക്ഷ തവഹിച്ചു. ജനറൽ കൺവീനർ സുമിത്രൻ പി.പി സ്വാഗതം പറഞ്ഞു. സാജിദ് മൗവ്വൽ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എം ഇഖ്ബാൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് രാജീവൻ നമ്പ്യാർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് അഡ്വ. ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി മജീദ് പട്ട്ള, ട്രഷറർ ഹബീബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈമ സി.എ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിൻ കബീർ ചെർക്കളം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജമീല അഹമ്മദ്, അബ്ദുൽ റഹ്മാൻ ഹാജി പട്ട്ള, എസ്.ടി.യുജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കട്ട, മുഹമ്മദ് കുഞ്ഞി ഹിദായത്ത്നഗർ, മഹ്മൂദ് വട്ടയക്കാട്, യു സഹദ് ഹാജി, മജീദ്പടിഞ്ഞാർ, കരീം ബാവ, അബ്ദുസഫ, ഹനീഫ അറന്തോട്, ലൈസൻ കമ്മിറ്റി അംഗങ്ങളായ
സന്തോഷ് ക്രാസ്റ്റ, അബ്ദുൽ കരീം പട്ട്ള, ധർമധീര ചേനക്കോട്, കരിം മൊഗർ, അഷ്റഫ് ഉറുമി, ശിഹാബ് പാറക്കെട്ട് കലന്തർ ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.

0Shares