വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി; ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി എം.എ ബേബി

  • Post category:news
  • Reading time:1 min read
You are currently viewing വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി; ചെന്നിത്തലക്കെതിരെ ഗുരുതര ആരോപണവുമായി എം.എ ബേബി

കേരളത്തിലെ നിയോജകമണ്ഡലങ്ങളിൽ ഇരട്ട വോട്ട് ഉന്നയിച്ച് വോട്ടർമാരുടെ വിവരങ്ങൾ വെബ്സൈറ്റ് വഴി പുറത്ത് വിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന് സി.പി.എം. വിവരങ്ങൾ പ്രസിദ്ധീകരിച്ചത് സിംഗപൂരിൽ സെർവറുള്ള വെബ് സൈറ്റിലാണ്.

ഇതിലൂടെ സ്വകാര്യ വിവരങ്ങൾ ചെന്നിത്തല ചോർത്തിയെന്നും ഇത് ഗൗരവമായ നിയമ പ്രശ്‌നമാണെന്നും പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി ആരോപിച്ചു. www.operationtwins.com എന്ന വെബ് സൈറ്റിലൂടെയാണ് വിവരങ്ങള്‍ ചെന്നിത്തല കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്

കേരള രാഷ്ട്രീയത്തിൽ ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വ്യാജ വോട്ട് ആരോപണമാണ് ഇത്തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്. 4,34,000 ഇരട്ട വോട്ടുകളുടെ പട്ടികയാണ് വെബ്സൈറ്റ് ഉണ്ടാക്കി പ്രതിപക്ഷ നേതാവ് പുറത്തുവിട്ടത്.

0Shares