
ലവ് ജിഹാദ് വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന ആരോപണത്തിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്. പതിനഞ്ച് ദിവസത്തിനകം വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ നടപടി. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അടുത്ത മാസം കേരളം സന്ദര്‍ശിക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേരള സന്ദര്‍ശനത്തിനിടെ ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാരെ ചെയര്‍മാന്‍ നേരിട്ട് കാണും. അതേസമയം മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന ചില കേസുകളില്‍ ലവ് ജിഹാദ് പരാമര്‍ശത്തിൻ്റെ അടിസ്ഥാനം എന്താണെന്ന് മനസിലാകുന്നില്ലെന്ന് ന്യൂനപക്ഷ കമ്മീഷന്‍ നേരത്തെ പറഞ്ഞിരുന്നു.
വിവിധ മതവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ക്ക് പരസ്പര സമ്മതത്തോടെ വിവാഹം ചെയ്ത് ജീവിക്കാം. നിയമപരമായ പ്രായപരിധി എത്തണമെന്നേയുള്ളൂ. മറ്റു തടസ്സങ്ങളൊന്നും ഇക്കാര്യത്തിലില്ലെന്നും അധ്യക്ഷന്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി നേതൃത്വം ലൗജിഹാദ് ആരോപണം ഉന്നയിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് ബി.ജെ.പിയോട് ചോദിക്കണം എന്നും ലാല്‍പുര മറുപടി നല്‍കി.
