
കുമ്പള (കാസർകോട്): കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സോങ്കൽ എന്ന സ്ഥലത്ത് ഗൾഫുകാരനായ ജി.എം അബ്ദുള്ള എന്നയാളുടെ വീട്ടിൽൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. ഉപ്പള മജിബയൽ സ്വദേശി നിതിൻ കുമാർ (48), ആലുവയിലെ പാറക്കടവ് കുറുമശ്ശേരി സ്വദേശി അബ്ദുൽ ജലാൽ(49) എന്നിവരാണ് പിടിയിലായത്. ജനവരി 14 ന് രാത്രിയാണ് പൂട്ടിയിട്ട വീട്ടിൽ പ്രതികൾ കവർച്ച നടത്തിയത്.

പ്രതികളിൽ നിന്നും മോഷണം പോയ ലക്ഷത്തിലധികം വിലയുള്ള 2 വാച്ചുകൾ കണ്ടെടുത്തു. ഇവരുടെ കൂട്ടുപ്രതികൾക്കായും മോഷണം പോയ കാർ അടക്കമുള്ള ബാക്കി മുതലുകൾ കണ്ടെത്താനും അന്വേഷണം ഊർജിതമാക്കിയതായി കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായർ അറിയിച്ചു.
കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്, SI രാജീവ് കുമാർ. SCPO സുധീർ. കാസർകോട് DySp യുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ ശിവകുമാർ, രാജേഷ് മാണിയാട്ട്, ഓസ്റ്റിൻ തമ്പി, ഗോകുല എസ്, സുഭാഷ് ചന്ദ്രൻ, ശ്രീരാജ്, ലക്ഷ്മി നാരായണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
