ബി.ജെ.പി എം.എല്‍.എയുടെ വസതിയില്‍ കര്‍ണാടക ലോകായുക്ത റെയ്‌ഡ്; ആറ് കോടി രൂപ പിടിച്ചെടുത്തു

You are currently viewing ബി.ജെ.പി എം.എല്‍.എയുടെ വസതിയില്‍ കര്‍ണാടക ലോകായുക്ത റെയ്‌ഡ്; ആറ് കോടി രൂപ പിടിച്ചെടുത്തു

ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്‌ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തു. മാഡല്‍ വിരുപാക്ഷപ്പയുടെ വീട്ടില്‍ വെള്ളിയാഴ്‌ച രാവിലെ നടന്ന പരിശോധനയിലാണ് പണം പിടികൂടിയത്. കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുന്നതാണ് സംഭവം.

കഴിഞ്ഞ ദിവസം 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എം.എല്‍.എയുടെ മകനെ ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. ഐ.എ.എസ് ഓഫീസറായ പ്രശാന്ത് കിഷോറാണ് പിടിയിലായത്. ഇതിന് പിന്നാലെ വീട്ടില്‍ നടന്ന പരിശോധനയിലാണ് പണം കണ്ടെടുത്തത്.

40 ലക്ഷം രൂപ ഒരു കോണ്‍ട്രാക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. 81 ലക്ഷം രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇത് ലോകായുക്തയെ അറിയിച്ചതോടെ പണവുമായി തെളിവുകളോടെ ഇയാളെ പിടികൂടാന്‍ ലോകായുക്ത തീരുമാനിക്കുകയായിരുന്നു. മൂന്നു ബാഗുകളില്‍ പണവുമായാണ് ഇയാള്‍ പിടിയിലായത്.

0Shares