കൊവിഡ് വ്യാപനം രൂക്ഷം; വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

  • Post category:news
  • Reading time:1 min read
You are currently viewing കൊവിഡ് വ്യാപനം രൂക്ഷം; വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണം; ഹൈക്കോടതിയിൽ ഹർജി

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നടക്കുന്ന മെയ് 2ന് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹർജി. ഹൈക്കോടതിയിലാണ് ഇതു സംബന്ധിച്ച ഹർജി സമർപ്പിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഇത് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. മെയ് 1 അർദ്ധരാത്രി മുതൽ രണ്ടാം തീയതി അർദ്ധരാത്രി വരെയാണ് ലോക്കഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് പ്രതികരണം തേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസ് ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കുക. കൊല്ലത്തുള്ള അഭിഭാഷകനായ അഡ്വ വിമൽ മാത്യുവാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

0Shares