വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ സ്ഥാനാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്. സി രാജനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാജന്‍. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ് മദ്യവിതരണം നടത്തിയത് .അതേസമയം തദ്ദേശതെരഞ്ഞടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് എട്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് ചെയ്തതത് 61.1 ശതമാനം പേര്‍ ആണ്. തിരുവനന്തപുരം -57, കൊല്ലം-61, ആലപ്പുഴ-64, പത്തനംതിട്ട-60, ഇടുക്കി-62.4 എന്നിങ്ങനെയാണ് പോളിങ് ശതമാനം ഉള്ളത്.

0Shares