ലൈഫ് മിഷന്‍ പദ്ധതി: വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെ: മുഖ്യമന്ത്രി

  • Post category:Kerala
  • Reading time:1 min read
You are currently viewing ലൈഫ് മിഷന്‍ പദ്ധതി: വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെ: മുഖ്യമന്ത്രി

ലൈഫ് മിഷന്‍ പദ്ധതിയില്‍ വീടുകള്‍ പൂര്‍ത്തിയാക്കിയ ക്രെഡിറ്റ് വേണമെങ്കില്‍ പ്രതിപക്ഷ നേതാവ് എടുത്തോട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷന്‍ പദ്ധതി യു.ഡി.എഫ് പദ്ധതിയുടെ തുടര്‍ച്ചയാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പദ്ധതിയില്‍ പൂര്‍ത്തിയാക്കിയത് 52,000 വീടുകളാണ്. എന്നാല്‍ ഇടത് സര്‍ക്കാര്‍ ഒന്നരലക്ഷത്തോളം വീടുകള്‍ പുതുതായി നിര്‍മ്മിച്ചുവെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പേജില്‍ നടത്തിയ തല്‍സമയപരിപാടിയില്‍ പറഞ്ഞു.
‘പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ ക്രെഡിറ്റ് പ്രതിപക്ഷനേതാവിന് വേണമെങ്കില്‍ എടുത്തോട്ടെ, ഞങ്ങള്‍ക്ക് വേണ്ട.

അവരുടെ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ഞങ്ങള്‍ക്ക് പ്രധാനം. അക്കാര്യത്തില്‍ ഒരു മിഥ്യാഭിമാനവും ഞങ്ങള്‍ക്കില്ല’- മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ലൈഫ് മിഷന്‍ പദ്ധതി പറ്റിപ്പാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

0Shares