കിടിലന്‍ ആനുകൂല്യങ്ങളുമായി എല്‍.ഐ.സി ധന്‍ രേഖ പോളിസി; പ്രതിമാസം 833 രൂപ നിക്ഷേപിക്കാന്‍ തയ്യാറാണോ, സവിശേഷതകള്‍ ഇതാണ്

You are currently viewing കിടിലന്‍ ആനുകൂല്യങ്ങളുമായി എല്‍.ഐ.സി ധന്‍ രേഖ പോളിസി; പ്രതിമാസം 833 രൂപ നിക്ഷേപിക്കാന്‍ തയ്യാറാണോ, സവിശേഷതകള്‍ ഇതാണ്

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പ്രതിമാസം 833 നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കിടിലന്‍ പ്ലാനുമായി എത്തിയിരിക്കുകയാണ്. നോണ്‍- ലിങ്ക്ഡ്, നോണ്‍- പാര്‍ട്ടിസിപ്പേറ്റിംഗ് ടേം അഷ്വറന്‍സ് പ്ലാനായ ‘ധന്‍ രേഖയാണ്’ എല്‍.ഐ.സി അവതരിപ്പിച്ചിരിക്കുന്നത്. പോളിസി ഉടമ മരണപ്പെട്ടാല്‍, ഉടമയുടെ കുടുംബത്തിന് സാമ്പത്തിക പരിരക്ഷ കൂടി ഉറപ്പുവരുത്തുന്നവയാണ് ധന്‍ രേഖ. ഈ പ്ലാനിൻ്റെ പ്രധാന സവിശേഷതകള്‍ ഇതാണ്.

സാധാരണക്കാര്‍ക്ക് അനുയോജ്യമായ നിക്ഷേപ തുകയാണ് ധന്‍ രേഖ പോളിസിയില്‍ ഉള്‍ക്കൊള്ളിച്ചെരിക്കുന്നത്. ഇവ ഉയര്‍ന്ന ലൈഫ് കവര്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. പോളിസി ഉടമകള്‍ക്ക് ഒറ്റ പ്രീമിയം പേയ്മെണ്ടിനും, സാധാരണ പ്രീമിയം പേയ്മെണ്ടിനും പ്രത്യേക ഓപ്ഷന്‍ ഉണ്ട്. 18 വയസിനും 60 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ധന്‍ രേഖ പോളിസിയില്‍ അംഗമാകാവുന്നതാണ്.

പ്ലാനിന് കീഴിലുള്ള ഏറ്റവും കുറഞ്ഞ സം അഷ്വേര്‍ഡ് തുക 1,00,000 രൂപയാണ്. കൂടാതെ, 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80C പ്രകാരം പോളിസി ഹോള്‍ഡര്‍മാര്‍ പ്ലാനിലേക്ക് നടത്തിയ പ്രീമിയം പേയ്‌മെണ്ടുകള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കും.

0Shares