പ്രവാസ ജീവിതത്തിനിടെ തളർവാദം വന്ന് 6 വർഷം കിടന്നപ്പോഴും മനസ്സ് തളർന്നില്ല; നാട്ടിൽ സംരംഭകനാകണം എന്ന ആഗ്രഹം എന്നും നെഞ്ചിലേറ്റി നടന്നു; ഇന്ന് കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ആവശ്യമുള്ള സ്ഥാപന ഉടമ; നാരംപാടിയിൽ കച്ചവടം ചെയ്യുന്ന ഉമ്മർ ഹാജിയെ പരിചയപ്പെടാം

You are currently viewing പ്രവാസ ജീവിതത്തിനിടെ തളർവാദം വന്ന് 6 വർഷം കിടന്നപ്പോഴും മനസ്സ് തളർന്നില്ല; നാട്ടിൽ സംരംഭകനാകണം എന്ന ആഗ്രഹം എന്നും നെഞ്ചിലേറ്റി നടന്നു; ഇന്ന് കർഷകർക്കും നാട്ടുകാർക്കും ഒരുപോലെ ആവശ്യമുള്ള സ്ഥാപന ഉടമ; നാരംപാടിയിൽ കച്ചവടം ചെയ്യുന്ന ഉമ്മർ ഹാജിയെ പരിചയപ്പെടാം

നാരംപാടി(കാസർകോട്): ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാരംപാടിയിൽ ഒന്നരവർഷം മുമ്പ് ആരംഭിച്ച കെ.എ.കെ ട്രേഡിങ്ങ് എന്ന സ്ഥാപനത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് പ്രവാസിയായ ഒരു സാദാരണക്കാരൻ്റെ വിജയ കഥയാണ്. അധികമാരും തുടങ്ങാൻ ആഗ്രഹിക്കാത്ത ജൈവ-രാസവള വിപണന കേന്ദ്രം തുടങ്ങിയ കഥ. അതാണ് വിജയം കൈവരിച്ച കെ.എ.കെ ട്രേഡിങ്ങ് എന്ന സ്ഥാപനം. കർഷകർ ഏറെയുള്ള മൂന്ന് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പ്രദേശമാണ് നാരംപാടി.

ചെങ്കള, കാറഡുക്ക, കുമ്പഡാജെ എന്നി പഞ്ചായത്തുകളിലെ നിരവധി ആളുകൾ നാരംപാടി ടൗണിനെ ആശ്രയിക്കുന്നു. മുൻ വർഷങ്ങളിൽ ബദിയടുക്ക, മുള്ളേരിയ നഗരത്തെ ആശ്രയിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ നാരംപാടിയിലുള്ള കെ.എ.കെ ട്രേഡിങ്ങ് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്.

പ്രവാസിയായ ഉമ്മർ ഹാജി എന്ന 54 കാരനാണ് സ്ഥാപനം തുടങ്ങുന്നത്. ലോക്ക് ഡൗൺ സമയത്താണ് ഉമ്മർ ഹാജി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ എത്തിയത്. സൗദിയിലും ദുബായിലുമായി നീണ്ട 35 വർഷത്തെ പ്രവാസ ജീവിതം നയിച്ചിട്ടുണ്ട് ഇദ്ദേഹം. അതിനിടെ തളർവാദം വന്ന് ഒന്നും അല്ലാതായ സങ്കടകരമായ ഓർമ്മകൾ. തളരാത്ത മനസ്സുമായി നാട്ടിൽ സംരംഭം തുടങ്ങി. ചുരുങ്ങിയ കാലം കൊണ്ട് അത് വിജയിപ്പിച്ച് നാട്ടുകാർക്കിടയിൽ പ്രിയങ്കരനായി. കഠിനാധ്വാനത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത ഉമ്മർ ഹാജി കെ.എ.കെ ട്രേഡിങ്ങ് എന്ന സ്ഥാപനം ആരംഭിച്ച വിജയകഥ നമ്മോട് വിവരിക്കുന്നത് ഇങ്ങനെ.

തൻ്റെ സ്ഥാപനത്തിൽ വ്യാപാരിയായ ഉമ്മർ ഹാജി.

“പതിനെട്ടാം വയസ്സിലാണ് ഞാൻ പ്രവാസ ജീവിതം ആരംഭിക്കുന്നത്. ആദ്യം സൗദി അറേബ്യയിൽ നീണ്ട 15 വർഷം. ഒന്നും നേടാനായില്ല, ജീവിതം കെട്ടിപ്പെടുത്താൻ ഏതൊരു പ്രവാസിയെയും പോലെ രാജ്യം മാറി നോക്കി. അങ്ങനെ ദുബൈയിൽ പോയി. മൂന്ന് വർഷം വീട്ടിലെ ഡ്രൈവർ വിസയിൽ ഒതുങ്ങി. ഒരുപാട് ശ്രമങ്ങൾക്ക് ശേഷം കമ്പനിയിൽ ജോലി ലഭിച്ചു. “അൽ മവാരിദ് ട്രേഡിങ്ങ് എമർഡ്‌സ്” എന്ന സ്ഥാപനത്തിൽ ജോലി ലഭിച്ചു. മെച്ചപ്പെട്ട ശമ്പളം, അവിടെ 17 വർഷം തുടർന്നു. അതിനിടെയാണ് തളർവാദം വന്ന് ഞാൻ മുടങ്ങിയത്. കമ്പനി പിന്തുണയോടെ ചികിത്സ ദുബായിൽ തന്നെ തുടർന്നു. പക്ഷെ ഫലമുണ്ടായില്ല.

ദുബൈയിൽ ഡോക്ടർമാരെ മാറി മാറി പരീക്ഷിച്ചു. എൻ്റെ ആരോഗ്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. 6 വർഷമാണ് അങ്ങനെ നഷ്ടമായത്. ഒടുവിൽ തിരുവനന്തപുരത്തുകാരനായ ഡോക്ടർ എന്നോട് നാട്ടിൽ പോകാനും മംഗലാപുരത്ത് ചികിത്സ തുടരാനും പറഞ്ഞു. അങ്ങനെ നാട്ടിൽ എത്തി ഒരുമാസക്കാലം മംഗലാപുരത്ത് ചികിത്സ തുടർന്നു. “ദൈവാധീനം” പൂർണ്ണ ആരോഗ്യവാനായി ഞാൻ മാറി. ശരീരം തളർന്നങ്കിലും മനസ്സ് തളർന്നിരുന്നില്ല. അതിനാൽ തന്നെ കഷ്ടകാലത്ത് കൂടെ നിന്ന കമ്പനിയിലേക്ക് തന്നെ ഞാൻ തിരിച്ചുപോയി. വീണ്ടും പ്രവാസ ജീവിതം അഞ്ചു വർഷം പിന്നിട്ടു. ജോലി ചെയ്തിരുന്ന കമ്പനി മാനേജ്‌മന്റ് എനിക്ക് എന്നും ആശ്വാസമായിരുന്നു. വീടും സ്ഥലവും മക്കളുടെ വിവാഹവും എല്ലാം അതിലൂടെയായിരുന്നു. 2019 ൽ കോവിഡ് വ്യാപിപ്പിച്ചതോടെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഞാൻ നാട്ടിലേക്ക് മടങ്ങി.

നാട്ടിൽ തുടരുമ്പോൾ സ്വന്തമായി ഒരു സംരംഭം വേണം എന്നത് എൻ്റെ ആഗ്രഹമായിരുന്നു. എന്തുതുടങ്ങണം എന്ന ആലോചന എന്നെ ജൈവ-രാസവള വിപണന കേന്ദ്രം എന്ന ആശയത്തിലേക്ക് എത്തിച്ചു. സാമ്പത്തികമായി നോർക്കയുടെ സഹായം തേടി. അങ്ങനെയാണ് എൻ്റെ നാടിനോട് ചേർന്ന നാരംപാടിയിൽ തന്നെ തുടങ്ങാൻ ഞാൻ തീരുമാനിക്കുന്നത്. 2021 ഫെബ്രവരിയിലാണ് കെ.എ.കെ ട്രേഡിങ്ങ് ആരംഭിച്ചത്. ഒറ്റ മുറി വാടകക്കെടുത്താണ് ആദ്യം കച്ചവടം ആരംഭിക്കുന്നത്. പിന്നീട് അത് ഓരോ മുറികളായി വർധിപ്പിച്ചു നിലവിൽ നാല് മുറികളുള്ള വിശാലമായ സൗകര്യത്തിൽ കെ.എ.കെ ട്രേഡിങ്ങ് സജീവമാണ്.

ഇന്ന് വളങ്ങൾക്ക് പുറമെ കാർഷിക ആവശ്യ വസ്തുക്കൾ, ലാഡർ മുതൽ വീട്ടുപകരണങ്ങൾ വരെയുണ്ട്. പക്ഷി മൃഗാദികളുടെ ഭക്ഷ്യ തീറ്റ, മൽസ്യങ്ങളുടെ തീറ്റ, അടുക്കളക്കാവശ്യമുള്ള മൺപാത്രങ്ങൾ തുടങ്ങി വീടിൻ്റെ അകത്തും പുറത്തും ഉപയോഗമുള്ള 1600ൽ പരം ഉൽപന്നങ്ങൾ വിൽക്കുന്ന വലിയ കടയായി കെ.എ.ക്കെ ട്രേഡിങിനെ വളർത്തിയെടുക്കാൻ ഈ കാലയളവിൽ എനിക്ക് സാധിച്ചു. നാട്ടുകാരുടെ പൂർണ്ണ സഹകരണമാണ് എൻ്റെ വിജയം. അവരിലൊരാളായി അവർക്കൊപ്പം ഞാൻ നിൽക്കുന്നു. ഉമ്മർ ഹാജി പറഞ്ഞു.

ഈ സ്ഥാപനത്തിൽ നിന്നും കർഷകർക്ക് സർക്കാർ സബ്സിഡിയോടെയുള്ള വളങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ആവശ്യക്കാർക്ക് വിളിക്കാം: 9995624584 ഉമ്മർ ഹാജി, നാരംപാടി, കാസർകോട്.

(നിങ്ങൾക്ക് നിങ്ങളുടെ സംരംഭത്തെ കുറിച്ചും നിങ്ങളെ കുറിച്ചും ഇതുപോലെ സ്റ്റോറി ചെയ്യണം എന്നുണ്ടങ്കിൽ ചാനൽ ആർ.ബിയെ വിളിക്കു: +91 8301045641)

0Shares