നെടുമുടി എന്ന ഇതിഹാസം ഇനി ഓർമ്മ, യാത്രാമൊഴി നൽകി കേരളം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

  • Post category:entertainment
  • Reading time:1 min read
You are currently viewing നെടുമുടി എന്ന ഇതിഹാസം ഇനി ഓർമ്മ, യാത്രാമൊഴി നൽകി കേരളം; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

അന്തരിച്ച കലാകാരൻ നെടുമുടി വേണുവിൻ്റെ സംസ്‌കാരം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാവിലെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം.ബി രാജേഷ് അടൂർ ഗോപാലകൃഷ്ണൺ തുടങ്ങി കലാ- സാസ്‌കാരിക – രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

സഹപ്രവർത്തകർ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിൻ്റെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലി അർപ്പിച്ചിരുന്നു. കലാഭവൻ തിയറ്ററിൽ ഇന്ന് അനുസ്മരണ സമ്മളനം നടക്കും.

0Shares