
കാസർകോട്: നേർവഴി പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ്, കാസർകോട് ജില്ലാ പ്രൊബേഷൻ ഓഫീസിന്റേയും, ജില്ലാ നിയമസേവന അതോറിറ്റിയുടെയും ജയിൽ വകുപ്പിൻ്റെ യും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 20, 21, 22 ദിവസങ്ങളിൽ ലോകാരോഗ്യ സംഘടന വിഭാവനം ചെയ്ത ജീവിത നൈപുണ്യങ്ങളെ ആധാരമാക്കി നിയമബോധവത്കരണ പരിശീലന പരിപാടി ജില്ലാ ജയിലിൽ സംഘടിപ്പിച്ചു.
ജില്ലാ ജയിൽ സൂപ്രണ്ട് കെ. വേണു അധ്യക്ഷത വഹിച്ച പരിപാടി കാസർകോട് സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയുമായ ബി. കരുണാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് സി.കെ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു സ്വാഗതവും ജില്ലാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് നവാസ് ബാബു വി.എ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് എം. പ്രമീള, കെ.ജെ.എസ്.ഒ. എ യൂണിറ്റ് കൺവീനർ ആശംസകൾ അർപ്പിച്ചു.

ലൈഫ് സ്‌കിൽ പരിശീലകരായ എൻ. നിർമ്മൽ കുമാർ, സുഭാഷ് വനശ്രീ,ഷൈജിത്ത് കരുവാക്കോട്, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അഡ്വ.എ. ശ്രീജിത്ത്. അക്കര ഫൗണ്ടേഷൻ മാനേജർ മുഹമ്മദ് യാസിർ തുടങ്ങിയവർ വിവിധ വിഷയങ്ങളെ ആധാരമാക്കി ക്ലാസ്സുകൾ നയിച്ചു. ബെറ്റർ ലൈഫ് ഫൌണ്ടേഷൻ സ്ഥാപകൻ മോഹൻദാസ് വയലാംകുഴി, എം. ജയരാമൻ, ജില്ലാ പ്രൊബേഷൻ ഓഫീസർ പി. ബിജു എന്നിവർ ത്രിദിന പരിശീലനത്തിൻ്റെ ഏകോപനം നിർവഹിച്ചു.
