ഇടത് മുന്നണി മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; രമേശ്‌ ചെന്നിത്തല

  • Post category:news
  • Reading time:1 min read
You are currently viewing ഇടത് മുന്നണി മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയില്‍; രമേശ്‌ ചെന്നിത്തല

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുഖം കണ്ടാല്‍ ജനങ്ങള്‍ വോട്ട് ചെയ്യില്ലെന്ന് ഭയന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിണറായി വിജയനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച വെര്‍ച്വല്‍ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി വോട്ടു ചോദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇടതു മുന്നണിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും അത്രത്തോളം ജനവിരുദ്ധമായെന്ന് സി.പി.എമ്മും ഇടതു മുന്നണിയും തിരിച്ചറിഞ്ഞിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തും അഴിമതിയും തട്ടിപ്പും മാത്രമാണ് ഈ സര്‍ക്കാരിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെയും തട്ടിപ്പുകാരുടെയും താവളമായി.

ഈ സര്‍ക്കാര്‍ എന്നാണ് പോകുന്നത് എന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ കലണ്ടര്‍ നോക്കിയിരിക്കുകയാണ്. സി.പി.എമ്മിലെ ഒരു ഉന്നതന്‍ കൂടി സ്വര്‍ണ്ണക്കടത്തു കേസില്‍ പെടാന്‍ പോവുകയാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുള്ള ആ നേതാവിന്‍റെ പേരും പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.

0Shares