
കാസർകോട്: മുസ്‌ലിം ലീഗിന്‍റെ ചരിത്രം ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട ചരിത്രമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി പറഞ്ഞു. ഇന്ത്യൻ യൂണിയൻ
മുസ്‌ലിം ലീഗിന്‍റെ പോഷകസംഘടനയായ ദളിത് ലീഗിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദളിത് ലീഗ് സംഗമംകാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിലെ മദറുഅമ്മ നഗറിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സംഗമത്തിൽ ജില്ലയിലെ 15ദളിത് ലീഗ് ജനപ്രതിനിധികളെആദരിച്ചു. ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്സി .മധു അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കലാഭവൻ രാജു സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ്ടി.ഇ അബ്ദുല്ല മുഖ്യാതിഥിയായി. ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിൽ മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി, എൻ.എ നെല്ലിക്കുന്ന്എം എൽ.എ, കാസർകോട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് എ.എം കടവത്ത്, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ്അഷ്റഫ് എടനീർ, എസ്ടിയു സംസ്ഥാന സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ്, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ.വി.എം മുനീർ എന്നിവര്‍ സംബന്ധിച്ചു. മുസ് ലിം ലീഗും ദളിത് സമൂഹവും എന്ന വിഷയത്തിൽ നടന്ന ദളിത് സെമിനാറിൽ ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി ഉണ്ണികൃഷ്ണൻ വിഷയമവതരിപ്പിച്ചു.

മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി മൂസാബി ചെർക്കള ആമുഖ പ്രഭാഷണം നടത്തി. മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുൽഖാദർ , പി.എം മുനീർ ഹാജി, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി മധു, രാജു കൃഷ്ണൻ, ശശി അജ ക്കോട് എന്നിവര്‍ പ്രസംഗിച്ചു. കന്യപ്പാടി ബൊളിക്കെ ജ്ഞാന കലാ സംഘം അവതരിപ്പിച്ച തുളു കലാപരിപാടികളും വിവിധ നൃത്ത്യങ്ങളും നാടൻപാട്ടുകളും അരങ്ങേറി.
