ലീഡറുടെ മകൾ പത്മജക്ക് പിന്നാലെ വിശ്വസ്‌തനും; മഹേശ്വരന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ലീഡറുടെ മകൾ പത്മജക്ക് പിന്നാലെ വിശ്വസ്‌തനും; മഹേശ്വരന്‍ നായര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം കോർപറേഷനിലെ മുൻ പ്രതിപക്ഷ നേതാവുമായിരുന്ന മഹേശ്വരൻ നായർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. പത്മജ വേണുഗോപാലിന് പിന്നാലെയാണ് ലീഡറുടെ വിശ്വസ്‌തനായിരുന്ന മഹേശ്വരൻ നായരും ബി.ജെ.പിയിൽ ചേക്കേറിയത്.

തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് ഒപ്പമെത്തിയാണ് മഹേശ്വരൻ നായർ തീരുമാനം പ്രഖ്യാപിച്ചത്.

നാലുതവണ പൂജപ്പുര വാർഡിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം കോർപറേഷനില്‍ അംഗമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം ഇടതുപക്ഷം പ്രചരണായുധം ആക്കിയിരിക്കുകയാണ്. തിരുവനന്തപുരം ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷും സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ടുമായ പത്മിനി തോമസും കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു.

0Shares