വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ നേതാവ് അറസ്റ്റിൽ;ഓണാഘോഷ പരിപാടിക്കിടെയാണ് ലൈംഗിക അതിക്രമം

  • Post category:local news / news
  • Reading time:1 min read
You are currently viewing വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ നേതാവ് അറസ്റ്റിൽ;ഓണാഘോഷ പരിപാടിക്കിടെയാണ് ലൈംഗിക അതിക്രമം

കാസർകോട്: പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പാർട്ടി നേതാവ് അറസ്റ്റിൽ. സ്‌കൂൾ പി.ടി.എ പ്രസിഡന്‍റ് പിലിക്കോട് സ്വദേശി ടി.ടി ബാലചന്ദ്രനാണ് അറസ്റ്റിലായത്. സിപിഎം ഏച്ചിക്കൊവ്വല്‍ ബ്രാ‍ഞ്ച് സെക്രട്ടറിയാണ് അറസ്റ്റിലായ ബാലചന്ദ്രൻ. സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് പെൺകുട്ടിക്കെതിരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. പെൺകുട്ടിയോട് ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടിയുടെ പരാതി.

നൃത്ത പരിശീലനത്തിനിടെ ആണ് ലൈം​ഗിക അതിക്രമം ഉണ്ടായത്.

എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം പ്രതി നാട്ടിൽ എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായരുടെയും എസ്.ഐ ശ്രീദാസിൻ്റെയും നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാതെ ചന്തേര പൊലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

0Shares