
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ജീവിതകഥ സിനിമയാകുന്നു. ലീഡൻ രാമയ്യ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സത്യ രത്‌നം ആണ്. ചിത്രത്തിൽ വിജയ് സേതുപതി പ്രധാന വേഷത്തിൽ എത്തുന്നു.

താരത്തിൻ്റെ കരിയറിലെ ആദ്യ ബയോപിക് സിനിമ കൂടിയാണിത്. രണ്ടു ഭാഗങ്ങളായാണ് ലീഡർ രാമയ്യ ഒരുക്കുന്നത്. രണ്ട് വ്യത്യസ്ത ഭാവത്തിലാണ് വിജയ് സേതുപതി എത്തുകയെന്നാണ് വിവരം.
ബയോപിക്കിൻ്റെ രണ്ടാം ഭാഗത്തിലാണ് വിജയ് സേതുപതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും ആദ്യഭാഗത്തിലെ നിർണായക ഘട്ടത്തിൽ അദ്ദേഹം അതിഥി വേഷമായിരിക്കും കൈകാര്യം ചെയ്യുകയെന്നും സത്യ രത്‌നം പറഞ്ഞു.
