ഭൂരഹിതരില്ലാത്ത കേരളം; അതിര്‍ത്തി നിര്‍ണയം ഊര്‍ജിതമാക്കണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

  • Post category:local news
  • Reading time:1 min read
You are currently viewing ഭൂരഹിതരില്ലാത്ത കേരളം; അതിര്‍ത്തി നിര്‍ണയം ഊര്‍ജിതമാക്കണം: എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ

ഭൂരഹിതരല്ലില്ലാത്ത കേരളം പദ്ധതിയില്‍ മൂന്ന് സെന്റ് ഭൂമി ലഭിച്ചവര്‍ക്ക് അതിര്‍ത്തി നിര്‍ണയം നടപടികള്‍ ഊര്‍ജിതമാക്കണമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ കാസര്‍കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.

കാസര്‍കോട് ടൗണില്‍ എം.ജി റോഡ് ഭാഗത്തെ ഓവുചാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിച്ച് കാല്‍നടയാത്ര സുഗമമാക്കണം, അണങ്കൂരിലെ ആയുര്‍വേദ ആശുപത്രിയുടെ പിറക് വശത്തെ റോഡിലെ ഗതാഗതം നിര്‍ത്തി വെച്ച് ആശുപത്രി നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ലഭ്യമാക്കണം, ഇതുവഴിയുള്ള നഗരസഭാ റോഡ് ഗതാഗതം ഒരുവശത്തേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങളുമുയര്‍ന്നു.

കാസര്‍കോട് ജനറല്‍ ആശുപത്രി ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാക്കണമെന്നും നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എ സൈമ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, തഹസില്‍ദാര്‍ എ. വി.രാജന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. മുഹമ്മദ് ഹനീഫ, മൂസ ബി. ചെര്‍ക്കള, കരുണ്‍ താപ്പ, ഉബൈദുള്ള കടവത്ത്,വകുപ്പുതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares