തൊഴിലാളി -കർഷക മഹാസമ്മേളനം വിജയിപ്പിക്കും; ചെറുവത്തൂരിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് സമാപനം

You are currently viewing തൊഴിലാളി -കർഷക മഹാസമ്മേളനം വിജയിപ്പിക്കും; ചെറുവത്തൂരിൽ സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് സമാപനം

ചെറുവത്തൂർ / കാസർകോട്: ബി.ജെ.പി സർക്കാരിൻ്റെ ദേശ വിരുദ്ധ, കോർപറേറ്റ്‌ അനുകൂല വർഗീയ രാഷ്‌ട്രീയ നയത്തിനെതിരെ അടുത്ത പാർലമെണ്ട് സമ്മേളന ദിവസങ്ങളിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലി വൻ വിജയമാക്കണമെന്ന്‌ സി.ഐ.ടി.യു ജില്ലാ സമ്മേളനം ആഹ്വാനം ചെയ്‌തു. പ്രതിനിധി സമ്മേളനം ചെറുവത്തൂർ പൂമാല ഓഡറ്റോറിയത്തിലെ പി.രാഘവൻ, കെ ബാലകൃഷ്‌ണൻ നഗറിൽ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്‌ഘാടനം ചെയ്‌തു.

സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ജില്ലാ പ്രസിഡണ്ട് സാബു എബ്രഹാം പതാക ഉയർത്തി. തുടർന്ന്‌ ചെറുവത്തൂർ ഓട്ടോ ബ്രദേഴ്‌സിൻ്റെ സ്വാഗതഗാനം അരങ്ങേറി. പി.മണിമോഹൻ രക്തസാക്ഷി പ്രമേയവും പി.ശാന്തകുമാരി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംഘാടകസമിതി ചെയർമാൻ എം.രാജഗോപാലൻ എം.എൽ.എ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട്, വൈസ്‌. പ്രസിഡണ്ടുമാർ എന്നിവരടങ്ങിയ പ്രസീഡിയവും ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും അടങ്ങിയ സ്‌റ്റിയറിങ്‌ കമ്മിറ്റിയുമാണ്‌ സമ്മേളനം നിയന്ത്രിച്ചത്‌.

ജില്ലാ ജനറൽ സെക്രട്ടറി ടി.കെ രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചക്കുശേഷം ഗ്രൂപ്പ്‌ ചർച്ച, പൊതുചർച്ച എന്നിവ നടന്നു. പൊതു ചർച്ചയിൽ ആദ്യദിനം 22 പേർ പങ്കെടുത്തു. സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ കെ.എസ്‌ സുനിൽകുമാർ, പി.പി ചിത്തരഞ്‌ജൻ എം.എൽ.എ, വി.ശശികുമാർ, അഡ്വ. പി.സജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.പി.പി മുസ്‌തഫ എന്നിവരും പങ്കെടുത്തു.

ശനിയാഴ്‌ച പൊതുചർച്ച നടന്നു. മറുപടി, പ്രമേയ അവതരണം, പുതിയ കമ്മിറ്റി, ഭാരവാഹികൾ, സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവരെ തെരഞ്ഞെടുക്കൽ, ക്രഡൻഷ്യൽ അവതരണം എന്നിവയ്ക്ക് ശേഷം വെെകിട്ട് ചെറുവത്തൂർ ടൗണിൽ ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

0Shares