
കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ കോഴിക്കോടന്‍ ഭാഷയില്‍ കൊവിഡ് വൈറസ് ബോധവല്‍ക്കരണവുമായി അവതാരക. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളുമാണ് ഏഴ് മിനുട്ട് നീളുന്ന വീഡിയോയില്‍ വിവരിക്കുന്നത്. ഹല കുവൈത്ത് എന്ന പരിപാടിയിലൂടെയാണ് മലയാളത്തില്‍ ബോധവല്‍ക്കരണവുമായി ടെലിവിഷന്‍ അവതാരക മറിയം അല്‍ ഖബന്ദി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

രാജ്യത്തെ 10 ലക്ഷത്തോളം പ്രവാസി ഇന്ത്യക്കാരില്‍ അറുപത് ശതമാനവും മലയാളികളായ സാഹചര്യത്തിലാണ് കുവൈത്ത് ടെലിവിഷന്‍ ചാനല്‍ ബോധവല്‍ക്കരണത്തിനായി മലയാളം തന്നെ തെരഞ്ഞെടുത്തത്. കുവൈത്ത് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങളും കൊറോണ വൈറസ് ബാധിതരുടെ എണ്ണവും സ്വീകരിക്കേണ്ട മുന്‍കരുതലുകളും അടക്കമാണ് മറിയം വിവരിക്കുന്നത്. നേരത്തേയും മലയാളത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ച് പാതി മലയാളി കൂടിയായ മറിയം അല്‍ ഖബന്ദി ശ്രദ്ധനേടിയിട്ടുണ്ട്.
