കുവൈത്ത് തീപിടിത്തം; എട്ട് പേര്‍ കസ്റ്റഡിയില്‍, മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍

  • Post category:Gulf / news
  • Reading time:1 min read
You are currently viewing കുവൈത്ത് തീപിടിത്തം; എട്ട് പേര്‍ കസ്റ്റഡിയില്‍, മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത്, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 12.5 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിന് തീപിടിച്ച് 50 പേര്‍ മരിച്ച സംഭവത്തില്‍ എട്ട് പേര്‍ കസ്റ്റഡിയില്‍. മൂന്ന് ഇന്ത്യക്കാരും നാല് ഈജിപ്ഷ്യന്‍സും ഒരു കുവൈത്തി പൗരനുമാണ് കസ്റ്റഡിയിലുള്ളത് എന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ഇവര്‍ക്കെതിരെ നരഹത്യ, ഗുരുതരമായ അശ്രദ്ധ എന്നീ കുറ്റങ്ങള്‍ ചുമത്തും.

അതിനിടെ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 15,000 ഡോളര്‍ (ഏകദേശം 12.5 ലക്ഷം രൂപ) വീതം കുവൈത്ത് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു.

തുക അതത് എംബസികള്‍ വഴിയാകും വിതരണം ചെയ്യുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷേല്‍ അല്‍ അഹമ്മദ് സംഭവദിവസംതന്നെ ഉത്തരവിട്ടിരുന്നു.

തെക്കന്‍ കുവൈത്തിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലെ ആറു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യക്കാരടക്കം 50 പേരാണ് ദുരന്തത്തില്‍ മരിച്ചത്.

ഇതില്‍ 23 പേര്‍ മലയാളികളാണ്. തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നത് അപകടത്തിൻ്റെ ആഘാതം വര്‍ധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ്റെ മുറിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമായത്.

0Shares