
കുമ്പഡാജെ/ കാസര്‍കോട് :കുമ്പഡാജെ ഗവണ്മെന്റ് എൽ. പി സ്ക്കൂളി നെ ഹൈസ്കൂളായി ഉയർത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുവാൻ കറുവൽതടുക്കയിൽ ചേർന്ന ആക്ഷൻ കമ്മിറ്റീ രൂപീകരണ യോഗം തീരുമാനിച്ചു. യോഗത്തിൽ പി. ടി. എ പ്രസിഡന്റ് ഹമീദ് കരോടി അധ്യക്ഷത വഹിച്ചു. സുവർണ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കുമ്പഡാജെ, ബി. കരുണാകരൻ നമ്പ്യാർ, ശരീഫ് പാലാക്കാർ, അബ്ദുൽ റഹ്മാൻ, ഖാദർ കുമ്പഡാജെ, ജയരാജൻ കെ, മൊയ്‌ദീൻ കുഞ്ഞി, ഗഫൂർ കെ, അബ്ദുല്ല പന്നാജെ തുടങ്ങിയവർ സംബന്ധിച്ചു.

ആക്ഷൻ കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ : ചെയർമാൻ :സുവർണ മാസ്റ്റർ, വർക്കിംഗ് ചെയർമാൻ :ബി കരുണാകരൻ നമ്പ്യാർ , ജനറൽ കൺവീനർ :ഫാറൂഖ് കുമ്പഡാജെ , കൺവീനർ :ശരീഫ് പാലാക്കാർ, യു. എം. മൊയ്‌ദീൻ കുഞ്ഞി, ഖാദർ കെ , ലത്തീഫ് ഹാജി മാർപനടുക്ക. വൈസ് ചെയർമാൻ :ഹമീദ് കരോടി , അബ്ദുൽ റഹ്മാൻ പിലിയങ്ങാനം , ജയരാജൻ കെ.
