വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവ്; കെ.എസ്.ആര്‍.ടി.സിയും കിതയ്ക്കുമ്പോള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ  കുറവ്; കെ.എസ്.ആര്‍.ടി.സിയും കിതയ്ക്കുമ്പോള്‍

ലോകം മുഴുവന്‍ കൊറോണ ബാധ പടരുന്ന ഭീതിയിലാണിപ്പോള്‍. അതോടൊപ്പം തന്നെ കൊറോണ വൈറസിന്‍റെ ജാഗ്രതാ നിര്‍ദേശത്തിന്‍റെ ഭാഗമായി ബസുകളില്‍ എല്ലാം യാത്രക്കാര്‍ കുറയുകയാണ്.

കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തില്‍ പ്രതിദിനം ഒരു കോടി രൂപയുടെ കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. അല്ലെങ്കില്‍ തന്നെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സ്ഥാപനത്തിനെ കൊറോണയും കൂടി ബാധിച്ചപ്പോള്‍ ഇരട്ടിപ്രഹരമാണ് ഏല്‍ക്കേണ്ടിവന്നിട്ടുള്ളത്.

സാധാരണ രീതിയില്‍ ദിവസം ശരാശരി ആറുമുതല്‍ ആറര കോടി രൂപവരെയാണ് വരുമാനം ലഭിക്കുക. പക്ഷെ ഇപ്പോള്‍ അഞ്ചുകോടി രൂപയാണ് കലക്ഷന്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേപോലെ തന്നെ ദീര്‍ഘദൂര യാത്രക്കാരുടെ എണ്ണം വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് തൃശൂര്‍ ഡിപ്പോയില്‍ നിന്നുമായിരുന്നു. അവിടെയും ഇപ്പോള്‍ ശരാശരി രണ്ടു ലക്ഷം രൂപയുടെ കുറവുണ്ടെന്നാണ് കണക്ക്.

0Shares