രണ്ടു പേരും ചെയ്തത് ജോലി;വിമര്‍ശനം ദുര്‍ഗയ്ക്ക്, പ്രതികരിച്ച് കൃഷ്ണ ശങ്കര്‍

  • Post category:entertainment
  • Reading time:1 min read
You are currently viewing രണ്ടു പേരും ചെയ്തത് ജോലി;വിമര്‍ശനം ദുര്‍ഗയ്ക്ക്, പ്രതികരിച്ച് കൃഷ്ണ ശങ്കര്‍

കൊച്ചി: നടി ദുർഗ്ഗ കൃഷ്ണയ്ക്കെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷവിമർശനവുമായി നടൻ കൃഷ്ണ ശങ്കർ. ഇരുവരും ഒരുമിച്ച് അഭിനയിച്ച ‘കുടുക്ക് 2025’ എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെയാണ് ദുർഗയ്ക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറും രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയും നടിക്കെതിരായ സൈബർ ആക്രമണം രൂക്ഷമായി. ഇതിനു ഫേസ്ബുക്കിലൂടെ പ്രതികരണവുമായി ചിത്രത്തിലെ നടൻ കൃഷ്ണ ശങ്കര്‍ രംഗത്തെത്തി.

ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രത്തിലെ ഒരു ഗാനരംഗം കാരണം,ദുര്‍ഗ്ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു . ഈ കേസിലെ കൂട്ടുപ്രതി എന്ന നിലയിൽ, എന്‍റെ വീട്ടിൽ എന്‍റെ മക്കളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാൻ പോകുന്നു. ഇരുവരും അവരുടെ ജോലിയാണ് ചെയ്ത്, താരം പറഞ്ഞു.

രണ്ടുപേരും അവരവരുടെ ജോലി ചെയ്തു. എന്നാൽ വിമർശനം പൂർണ്ണമായും ദുർഗ്ഗ കൃഷ്ണ എന്ന സ്ത്രീയെ ഉദ്ദേശിച്ചുള്ളതാണെങ്കിൽ, ഞാൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞതുപോലെ ഒരു നല്ല കഥയുണ്ട്, പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ് ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ തനിക്ക് ചെയ്യാം . കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം. എന്നാൽ അവരുടെ കാര്യം വരുമ്പോൾ, കഴിഞ്ഞ സിനിമയിൽ അവർക്ക് നേരിടേണ്ടി വന്ന മോശം അനുഭവം കാരണം അവർക്ക് സിനിമ ഉപേക്ഷിക്കേണ്ടി വന്നാൽ, അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിന് തുല്യമാണ്,” കൃഷ്ണ ശങ്കർ പറഞ്ഞു.

0Shares