വിജയിയുടെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന; നടന്നത് കൊറോണ മുൻകരുതലിന്‍റെ ഭാഗമായ നടപടി

  • Post category:entertainment / news
  • Reading time:1 min read
You are currently viewing വിജയിയുടെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന; നടന്നത് കൊറോണ മുൻകരുതലിന്‍റെ ഭാഗമായ നടപടി

തമിഴ് നടന്‍ വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന. അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായാണ് വിജയിയുടെ വീട്ടിലും എത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിദേശ സന്ദര്‍ശനം നടത്തിയവരുടെ വീടുകളില്‍ പരിശോധന നടത്തുന്നുണ്ടെന്നും പട്ടികയില്‍ വിജയിയുടെ പേര് ഉണ്ടെന്നുമായിരുന്നു അധികൃതര്‍ തുടക്കത്തില്‍ നല്‍കിയ വിശദീകരണം.

ഇതിന് പിന്നാലെ ചെന്നൈയിലെ നീലന്‍കരൈയിലുള്ള വിജയിയുടെ വീട്ടില്‍ ഇവര്‍ എത്തുകയായിരുന്നു. വീട്ടില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സംഘം അന്വേഷിച്ചു. എന്നാല്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള രോഗമോ രോഗലക്ഷണമോ ഉണ്ടായിരുന്നില്ല.

ഇതോടെ പരിസരം അണുമുക്തമാക്കി സംഘം മടങ്ങി. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വിജയിയുടെ വീട്ടിലുള്ള ആരും വിദേശസന്ദര്‍ശനം നടത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

0Shares