
ഇന്ത്യയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് അമേരിക്ക പിന്തുണയും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. 2.9 മില്യൺ ഡോളറാണ് അമേരിക്ക ഇന്ത്യാ ഗവൺമെന്റിന് നൽകുന്നത്. ഇന്ത്യക്ക് നൽകുന്ന 2.9 മില്യൻ ഡോളർ ലബോറട്ടറി വികസനത്തിനും ടെക്നിക്കൽ വിദഗ്ദർക്കുമാണ്.

അതേസമയം കൊറോണ വൈറസിനെതിരെ വിവിധ രാജ്യങ്ങൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക 274 മില്യൺ ഡോളറിന്‍റെ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെയാണ് ഈ തുക വിതരണം ചെയ്യുന്നതിന് ഏൽപിക്കുക.
274 മില്യനിൽ 100 മില്യൻ എമർജൻസി ഹെൽത്ത് അസിസ്റ്റൻസായും ,110 മില്യൻ ഹുമനിറ്റേറിയൻ അസിസ്റ്റൻസായും, 64 മില്യൻ യു.എൻ റഫ്യുജി ഏജൻസിക്കുമായി നൽകും. പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് കഴിഞ്ഞ 20 വർഷമായി അമേരിക്ക ആരോഗ്യ വികസനത്തിനായി 18.4 ബില്യൻ ഡോളർ നൽകിയിരുന്നു. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷനാണ് ഈ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയത്.
