Categories
news

പ്രധാനമന്ത്രിക്കും മുകളില്‍ ഒരു മുഖ്യമന്ത്രി; പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് അസം; ഏപ്രില്‍ ഒന്നുമുതല്‍ ലോക്ക്ഡൗണില്ല

രാജ്യമാകെ 21 ദിവസത്തെ ലോക്ക്ഡൗണിലായിരിക്കുമ്പോഴും സംസ്ഥാനത്തിന് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍.

രാജ്യമാകെ 21 ദിവസത്തെ ലോക്ക്ഡൗണിലായിരിക്കുമ്പോഴും സംസ്ഥാനത്തിന് വെറുതെയിരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാള്‍. അസമില്‍ ഏപ്രില്‍ ഒന്നുവരെ മാത്രമേ ലോക്ക്ഡൗണ്‍ ഉണ്ടാകൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമാണ് അസം. അവശ്യ സേവനങ്ങളുടെയും ചരക്കുകളുടെയും ലഭ്യത ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, സാമൂഹ്യ അകലം പാലിക്കണമെന്നതടക്കമുള്ള നിബന്ധനകള്‍ ജനങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും ലോക്ക്ഡൗണ്‍ വിജയകരമാക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സുപ്രധാന യോഗം ചേര്‍ന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദരിദ്രരേയും കര്‍ഷകരേയും സഹായിക്കാനാണ് അസം സര്‍ക്കാര്‍ ആദ്യ പരിഗണന നല്‍കുന്നത്. 70 ലക്ഷം ആളുകള്‍ക്ക് ഉപകാരപ്പെടുന്നതാണ് പാക്കേജ്. കഴിഞ്ഞ ദിവസം ദല്‍ഹി നിസാമുദ്ദീനില്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത അസമില്‍നിന്നുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്ന് ആദ്യമായി ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഇത്. സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ബന്ധപ്പെട്ട 500 പേരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest