
കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 94 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 89 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍രും ഇതരസംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ചികിത്സയിലുണ്ടായിരുന്ന 210 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1535 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1148 പേരും വീടുകളില്‍ ചികിത്സയിലാണ്.

വീടുകളില്‍ 3985 പേരും സ്ഥാപനങ്ങളില്‍ 606 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4591 പേരാണ്. പുതിയതായി 137 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1272 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 252 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 137 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 33 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
19556 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 982 പേര്‍ വിദേശത്ത് നിന്നെത്തിയവരും 751 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17823 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 17817 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. മരണം 204 ആയി.
