കാസർകോട് ജില്ലയില്‍ 1121 പേര്‍ക്ക് കൂടി കോവിഡ്; രോഗവിമുക്തി 894; ആകെ നിരീക്ഷണത്തിലുള്ളത് 17196 പേർ

  • Post category:health / local news
  • Reading time:1 min read
You are currently viewing കാസർകോട് ജില്ലയില്‍ 1121 പേര്‍ക്ക് കൂടി കോവിഡ്; രോഗവിമുക്തി  894; ആകെ നിരീക്ഷണത്തിലുള്ളത് 17196 പേർ

കാസർകോട്: ജില്ലയില്‍ 1121 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 894 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിനിലവില്‍ 4323 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1040.

വീടുകളില്‍ 16801 പേരും സ്ഥാപനങ്ങളില്‍ 395 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17196
പേരാണ്. പുതിയതായി 1655 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3405 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍. ടി. പി. സി. ആര്‍ 2283 ആന്റിജന്‍ 1108 ട്രൂനാട്ട് 19) 430
പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 50പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.

പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 1029 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 894 പേരെഡിസ്ചാര്‍ജ് ചെയ്തു. ഇത് വരെ 156,458 കോവിഡ് സ്ഥിരീകരിച്ചത്. 148004 പേര്‍ ജില്ലയില്‍ നെഗറ്റീവ് ആയി.

0Shares