
ചെറുവത്തൂർ/ കാസർകോട്: ജീവകാരുണ്യ മേഖലയിൽ കോവിഡ് വ്യാപന കാലത്തെ സേവനത്തെ മുൻനിർത്തി കാഞ്ഞങ്ങാട് കാരുണ്യ ഫാർമസിയിലെ ജീവനക്കാരിയും കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിയുമായ രമ്യാശശീന്ദ്രനെ ആദരിച്ചു. ടൈപ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി ജില്ലാ കമ്മിറ്റിയാണ് ആദര സമ്മേളനം സംഘടിപ്പിച്ചത്.

കോവിഡ് വ്യാപന വേളയിൽ ചെറുവത്തൂർ , പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ള ടൈപ് വൺ ഡയബറ്റിക് കുട്ടികൾക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസിയിൽ നിന്ന് ഇവർ ഇൻസുലിൻ മരുന്നുകൾ എത്തിച്ചു നൽകിയിരുന്നു. ഇപ്പോഴും ഇതു തുടരുന്നു. ഈ സേവനം മുൻനിർത്തിയായിരുന്നു ആദരം.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഏ.ജി.സി ബഷീർ ഉപഹാരം നൽകി ആദരിച്ചു. നോവ് പാലിയേറ്റീവ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ടി.കെ.സി അബ്ദുൾ ഖാദർ ഹാജി, ടൈപ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കോഡിനേറ്റർ എം.സി അബ്ദുൾ ജലീൽ റൗഫ്, വി.കെ ഷാഹുൽഹമീദ് എന്നിവർ സംബന്ധിച്ചു. കാഞ്ഞങ്ങാട് കാരുണ്യ ഫാർമസിയിലെ കെ.വി ലതിക, എം.രസ്ന എന്നിവരും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ തങ്ങളുടെ ജോലി സമയത്തിനു ശേഷം മരുന്നുകൾ എത്തിച്ചു കൊടുക്കുന്നുണ്ട്.
