
നടിയും അഭിഷേക് ബച്ചന്‍റെ ഭാര്യയുമായ ഐശ്വര്യ റായ്ക്കും മകള്‍ ആരാദ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പിന്നാലെ ഐശ്വര്യയും മകളും ടെസ്റ്റിന് വിധേയരായിരുന്നു. ഇരുവരുടേയും ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, സ്രവ പരിശോധന ഫലത്തില്‍ കൊവിഡ് ബാധിതരാണെന്ന് സ്ഥീരീകരിക്കുകയായിരുന്നു.
