സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ; കാസര്‍കോട് ജില്ലയില്‍ രോഗബാധിതര്‍ 74

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 432 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ; കാസര്‍കോട് ജില്ലയില്‍ രോഗബാധിതര്‍ 74

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ 423 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 196 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

തിരുവനന്തപുരം- 157, കാസര്‍കോട്-74, എറണാകുളം-72, കോഴിക്കോട്-64, പത്തനംതിട്ട-64, ഇടുക്കി-55, കണ്ണൂര്‍-35, കോട്ടയം-25, ആലപ്പുഴ-20, പാലക്കാട്-19, മലപ്പുറം-18, കൊല്ലം-11, തൃശൂര്‍-5, വയനാട്-4 എന്നിങ്ങിനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

‘ജീവന്‍റെ വിലയുള്ള ജാഗ്രത’ എന്ന മുദ്രാവാക്യമാണ് മുഖ്യമന്ത്രി ഇന്ന് മുന്നോട്ടുവെച്ചത്. സ്വയം സുരക്ഷിത വലയം തീര്‍ക്കണം. ഒരാളില്‍ നിന്ന് രണ്ട് മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുന്നു. തിരുവനന്തപുരത്ത് 157 പേരില്‍ 130 പേര്‍ക്കും സമ്പര്‍ക്കമൂലമാണ് ഉണ്ടായത്. എറണാകുളത്ത് 72 പേരില്‍ 64 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44 കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തിനേടിയവര്‍.
24 മണിക്കൂറിനുള്ളില്‍ 16444 സാംപിള്‍ പരിശോധിച്ചു. 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതില്‍ 4989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,60,356 സാമ്പിളുകള്‍ ഇതുവെ പരിശോധനയ്ക്കയച്ചു. ഇതില്‍ 7485 സാംമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. 9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്.

https://www.facebook.com/CMOKerala/videos/1164120607286977/?__tn__=kC-R&eid=ARAmHcUCnyN-RPq0v81XPn9-LbuEgpXzIc5jwc_w2AnfR79r04pDC-wHNIWOL3GO3R7h25jHGcnOb7-T&hc_ref=ARRudtmbKqfe_PbSNGfyHx2FrwRzuaroA0qy0N6RPza33fnUcEVnbyekSQMGsyOs81k&__xts__[0]=68.ARBX38vixtYtnRnlhE5Yx3o7FKxcqumZYJtaZwSWP_19FSYsIKkQtx_zm80x4bQ5_9lNoCuR39upIKJ48EWF0-rd3Adcgk06bOjz-ARxtGmuBu71WwEla9M3GANJY_M7qUuKnDr44oALc2RBCYlfu4Na8bFThggQHLs_RH9I6XrQSJmGr92z9nMDeEyoe8r_Rv3ndlN5GDwYkxWZ0NBYMiDnSWYahDNGIanmxk3bW_DC9lmVuX1D8o-ZNu97RGisikGLa39LJHrlCp73GZHigrKFhISAuo2JTAMsnA5__YAk_IZhtSK6Vl5xr7V-3pff8mX-QhOoX9qBXx6xqc6tbVdrYVN–gv_-xoEoI3OUAP2XcDzBAFOVFzPVSnaNY7oubc
0Shares