സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കാസർകോട് 146; 956 പേര്‍ക്ക് സമ്പര്‍ക്കം, ഇന്ന് റിപ്പോർട്ട് ചെയ്തത് ഏഴ് മരണങ്ങൾ

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: കാസർകോട്  146;  956 പേര്‍ക്ക് സമ്പര്‍ക്കം, ഇന്ന് റിപ്പോർട്ട് ചെയ്തത് ഏഴ് മരണങ്ങൾ

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. 114 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 41 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 784 പേര്‍ രോഗമുക്തിനേടി.

മലപ്പുറം-255
തിരുവനന്തപുരം-200
പാലക്കാട്-147
കാസര്‍കോട്-146
എറണാകുളം-101
കോഴിക്കോട്-66
കണ്ണൂര്‍-63
തൃശൂര്‍-40
കൊല്ലം-41
കോട്ടയം-40
ആലപ്പുഴ-30
വയനാട്-33
ഇടുക്കി-10
പത്തനംതിട്ട-4. എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

ഇന്ന് സംസ്ഥാനത്ത് ഏഴ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത് എന്നും മുഖ്യമന്ത്രി അറിയിച്ചു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 73 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം, കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ കൊവിഡ് ബാധ രൂക്ഷമാകുകയാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ മൂന്ന് ദിവസത്തിനിടെ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ക്ലസ്റ്റർ കൂടാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി.

https://www.facebook.com/kkshailaja/videos/772449570168663/
0Shares