സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതിയ നിരക്കുകൾ അറിയാം

  • Post category:health / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകൾ കുറച്ചു; പുതിയ നിരക്കുകൾ അറിയാം

സംസ്ഥാനത്തെ കോവിഡ് നിര്‍ണയ പരിശോധനകളുടെ നിരക്കുകളിൽ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. പല പരിശോധനകളുടേയും നിരക്കുകള്‍ കുറച്ചാണ് പുതിയ പരിഷ്കരണം. ആര്‍.ടി. പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 2100 ആക്കി. നേരത്തെയിത് 2750 ആയിരുന്നു.

3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിന്‍റെ നിരക്ക് 2100 ആക്കി കുറച്ചു. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും. സംസ്ഥാനത്തെ കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിലവില്‍ അരലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്.

0Shares